ചെറുനാരങ്ങയുടെ ഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ഏപ്രില്‍ 2022 (18:29 IST)
നാരങ്ങാ വെള്ളം കുടിക്കുന്നവരാണെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ എന്തൊന്നെയാണെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. ക്ഷീണം അകറ്റാനാണ് പലരും നാരങ്ങാ വെള്ളത്തെ ആശയിക്കുന്നത്. എന്നാല്‍ ആരോഗ്യപരമായി ധാരളം ഗുണങ്ങള്‍ ഉള്ളതാണ് ചെറുനാരങ്ങ . രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നിര്‍വീര്യമാകും. നാരങ്ങാനീരിലെ റ്റെറ്റന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നതാണ്. കൂടാതെ വൈറ്റമിന്‍ സി ചുമ, കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവയെ തടയുന്നു. അതുപോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിനും ചെറുനാരങ്ങ നല്ലതാണ്. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ഉന്മേഷം നല്‍കുകയും വിയര്‍പ്പു നാറ്റത്തിന് ശമനവും നല്‍കുന്നു. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും നാരങ്ങാ നീര് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍