വൃക്കയെ പൊന്നുപോലെ നോക്കണം; അല്ലെങ്കില്‍ ഇങ്ങനെയുള്ള മുട്ടന്‍ പണികിട്ടും!

വ്യാഴം, 28 ഫെബ്രുവരി 2019 (12:03 IST)
അത്ഭുതകരമായ പ്രവർത്തനശേഷിയുളള ആന്തരികാവയവമാണ് വൃക്ക. ഇതിന്റെ പ്രവർത്തനം 60 ശതമാനവും നഷ്ടപ്പെടുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. മാറിവരുന്ന ജീവിതശൈലികൾ വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്.

വൃക്ക ശരിയായ രീതിയിൽ പ്രവർത്തിക്കാതിരുന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും മോശമായി ബാധിക്കും. അതുകൊണ്ട് വൃക്കയെ തകരാറിലാക്കുന്ന രോഗലക്ഷണങ്ങൾ എതാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.

ക്ഷീണം മുതൽ ഉറക്കക്കുറവ് വരെ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണത്തെ സൂക്ഷിക്കുക. ഭക്ഷണത്തോട് താൽപ്പര്യം ഇല്ലാതാകുന്നതും വൃക്ക തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ മാലിന്യങ്ങളും വിഷവസ്തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തിൽ താല്പര്യം കുറയുന്നതും രുചി അനുഭവപ്പെടാത്തതും.

പാരമ്പര്യമായും വൃക്കരോഗം പ്രത്യക്ഷപ്പെടാം. മാതാപിതാക്കളിൽ ആർക്കെങ്കിലും വൃക്കരോഗമുണ്ടെങ്കിൽ മക്കളിലും ഇതുവരാൻ 25 ശതമാനം സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യതമാക്കുന്നു. അതുപോലെ തന്നെ മൂത്രാശയ സംവിധാനങ്ങളുടെ പ്രവർത്തനത്തിലുണ്ടാവുന്ന മാറ്റങ്ങളും വൃക്ക രോഗത്തിലേക്ക് നയിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍