അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പച്ചമുളക്. തയ്യാറാക്കുന്ന ആഹാരസാധനങ്ങള്‍ക്ക് എരിവും രുചിയും മാത്രമല്ല വിറ്റാമിനുകളുടെ കലവറയായ പച്ചമുളക് നല്‍കുന്നത്.
കോപ്പർ, അയൺ, പൊട്ടാസ്യം എന്നിവയും പച്ചമുളകിൽ ധാരാളമുണ്ട്. വിറ്റാമിൻസി, നാരുകൾ എന്നിവയുടെ സാന്നിദ്ധ്യം ദഹനപ്രക്രിയ സുഗമമാക്കും. പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും.
പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാണ്. മാത്രമല്ല പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്.
ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.
പച്ചമുളകില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
പലതരം അലർജികളെ തടയുന്ന പച്ചമുളക് ഇരുമ്പിന്റെ അപര്യാപ്ത മൂലമുള്ള രോഗങ്ങളെയും ചെറുക്കും. സീറോ കലോറി ആണെന്നതാണ് പച്ചമുളകിന്റെ ഏറ്റവും വലിയ മെച്ചം.