തിരിച്ചറിയാം കാബേജ് ജ്യൂസിന്റെ ഗുണങ്ങള്‍

വ്യാഴം, 29 ഓഗസ്റ്റ് 2019 (18:36 IST)
അടുക്കളയിലെ പച്ചക്കറികളിലെ പ്രധാനികളില്‍ ഒന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നറിയപ്പെടുന്ന കാബേജ് ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. ആന്റി ഓക്‍സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കാബേജിന് കഴിയും.

കാബേജിന്റെ ഗുണങ്ങള്‍ എന്തെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടത് ആ‍വശ്യമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സൾഫോറഫെയ്ൻ എന്ന സംയുക്തം കാന്‍‌സറിനെ തടയും. കരൾ ഉൾപ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ് കാബേജ്.

കലോറി വളരെ കുറവുള്ള കാബേജ് ജ്യൂസിന്റെ ഗുണങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഒരു ഗ്ലാസ് കാബേജ് ജൂസിൽ 20 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് ക്യാജേബ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും കാബേജ് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍