കാലിൽ നീരുവക്കുന്നുണ്ടോ ? സൂക്ഷികണം, കാരണങ്ങൾ ഇവയാവാം !

വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (12:45 IST)
ചിലപ്പോഴൊക്കെ നമ്മുടെ കാലിൽ നീരുവരാറുണ്ട്. വീഴുകയോ കാലിൽ മുറിവുകൾ സംഭിക്കുമ്പോഴോ ആണ് ഇതുണ്ടാവാറുള്ളത്. വീഴ്ചയിലെ പരിക്ക് അത്ര സാരമല്ലെങ്കിൽ ഇത് തനിയെ തന്നെ മാറുകയും ചെയ്യും. ഈ സമയങ്ങളിൽ നാടൻ വിധിപ്രകാരം നമ്മൾ കാലിൽ ചൂടു പിടിക്കാറുണ്ട്.
 
എന്നാൽ ഇടക്കിടക്ക് കാലിൽ നീരുവരുന്നുണ്ടെങ്കിൽ അത് ചുടുവച്ച് മാത്രം ചികിത്സിക്കേണ്ടതല്ല എന്ന് മനസിലാ‍ക്കണം. കാരണം നിരു വക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്, കലിൽ നീര് വക്കുന്നത് കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകൾ മൂലവും സംഭവിക്കാം.
 
ഒരു കാലിൽ മാത്രമാണ് നീരു വരുന്നതെങ്കിൽ അത് വൃക്കയുടെ തരാറിനെ സൂക്ഷിക്കുന്നതാവം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇനി രണ്ട് കാലിലും തുടർച്ചയായി നീരു വരുന്നുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ കാലിൽ ആ‍വി പിടിക്കുന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കിയേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍