ജ്യൂസ് മാത്രം കഴിക്കുന്ന ഡയറ്റ് നല്ലതോ ?

ശനി, 28 ഏപ്രില്‍ 2018 (17:08 IST)
വണ്ണം കുറക്കുന്നതിനായി നിരവധി മാർഗ്ഗങ്ങൾ പലരും സ്വീകരിക്കാറുണ്ട്. അതിലൊന്നാണ് പഴൺങ്ങളും പച്ചക്കറികളുമ മാത്രം കഴിച്ചുള്ള ഡയറ്റ്. എന്നാൽ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ട ഒരു ഡയറ്റ് രീതിയാണിത്. മാത്രമല്ല എല്ലാ‍വരിലും ഇത് പ്രായോഗികവുമല്ല 
 
ഭാരം കുറക്കുന്നതിനും കുടവയറു കുറക്കുന്നതിനും ഈ ഡയറ്റ് രീതി പ്രായോഗികമല്ല എന്നതാണ് സത്യം. ആന്തരിക അവയവങ്ങളുടെ ശുദ്ധീകരണത്തിനാണ് പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചുള്ള ഡയറ്റ് രീതി കൈക്കൊള്ളാറുള്ളത്.  
 
ഫ്രൂട്ട് ഡിടോക്സ് ഡയറ്റ് എന്നാണ് ഇതിന് പറയുൽന്ന പേര്. മറ്റു ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് ആഹാരം പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും മാത്രം ഒതുക്കുകയാണ് ഇതിന്റെ രീതി. വെള്ളവും ചായയും പഴത്തിനും പച്ചക്കറികൾക്കുമൊപ്പം കഴിക്കാം. 
 
എന്നാൽ ഇത് അധിക കാലം കൊണ്ടുപോകാനാവുന്ന തരത്തിലുള്ള ഡയ്റ്റ് രീതിയല്ല. ഒരു നിശ്ചിത സമയത്തിനു ശേഷം മറ്റു ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ. ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് കാരണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍