മഴക്കാലത്ത് എന്ത് കഴിക്കണം ?, ഒഴിവാക്കേണ്ട വിഭവങ്ങള്‍ ഏതെല്ലാം ?
വെള്ളി, 16 ഓഗസ്റ്റ് 2019 (18:28 IST)
ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം. ചൂടുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണമായിരിക്കണം മഴക്കാലത്ത് കഴിക്കേണ്ടത്. പഴകിയതും ഫ്രീസറില്‍ നിന്നുമെടുത്ത് ചൂടാക്കിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
മഴക്കാലത്ത് പതിവാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. വെള്ളം ചൂടാക്കി കുടിക്കണം. ഒരു നേരമെങ്കിലും കഞ്ഞി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
നന്നായി വേവിച്ച പച്ചക്കറികളും ഇലക്കറികളും ആരോഗ്യം സംരക്ഷിക്കും. അതിനൊപ്പം, ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ ഏറ്റവും ഉത്തമമാണ്.
രാത്രി വൈകി ഭക്ഷണം കഴിക്കരുത്. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, കട്ടി കൂടിയ ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് കൂടുതൽ നല്ലത്.