അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്‌ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്‌ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ്.