അറിയാമോ... ആസ്പിരിന്‍ ഗുളികകള്‍ ആയുസ് കൂട്ടും ?

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (13:36 IST)
ശാസ്ത്ര ലോകത്ത് ആസ്പിരിന് രണ്ട് പക്ഷമുണ്ട്. ആസ്പിരിന്‍ ഗുളിക കഴിക്കുന്നത് നല്ലതാണെന്നും അല്ല എന്നുമാണ് അത്. എന്നാല്‍, പ്രായമായ സ്ത്രീകള്‍ കുറഞ്ഞ അളവില്‍ ആസ്പിരിന്‍ കഴിക്കുന്നത് നല്ലതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാല ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്.
 
ആസ്പിരിന്‍ കഴിക്കാത്തവരെ അപേക്ഷിച്ച് കഴിക്കുന്നവര്‍ക്ക് 38 ശതമാനം മാത്രമേ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ബാധിക്കാന്‍ സാദ്ധ്യതതയുള്ളൂ. കൂടാതെ ഇവരില്‍ 12ശതമാനത്തിനു മാത്രമേ അര്‍ബുദം മൂലമുള്ള മരണം സംഭവിക്കാന്‍ സാദ്ധ്യതയുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.
 
ഡോക്ടര്‍മാര്‍ ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും 81 മില്ലി ഗ്രാമുള്ള ആസ്പിരിന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഉയര്‍ന്ന അളവില്‍ ആസ്പിരിന്‍ കഴിക്കുന്നത് ഗുണം ചെയ്യില്ലെന്നും ഇത് വൈറ്റമിന്‍ ഗുളിക പോലെ ഉപയോഗിക്കേണ്ടതല്ലെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 
 
ആസ്പിരിന്‍ കഴിക്കുന്ന വിവരം ഡോക്ടറോട് പറയേണ്ടതും അത്യാവശ്യമാണ്. രക്തം കട്ടപിടിക്കുന്നതില്‍ നിന്ന് തടയുന്നതിനാല്‍ ഹൃദയാഘാതത്തെയും ,പക്ഷാഘാതത്തെയും, ആന്‍റി ഇന്‍ഫാമെറ്ററി ഘടകങ്ങള്‍ കൊണ്ട് അര്‍ബുദത്തെയും ആസ്പിരിന്‍ തടയുന്നു. എന്നാല്‍, തുടര്‍ച്ചയായ ആസ്പിരിന്റെ ഉപയോഗം അള്‍സറും രക്തപ്രവാഹവും ഉണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍