തൊലിപ്പുറത്തുണ്ടാകുന്ന ഈ രോഗം പലപ്പോഴും രോഗിയുടെ ശരീരത്തേക്കാളുപരി മനസ്സിനെ ബാധിക്കുന്നതു കാണാം. രോഗം വന്നതിന്റെ വിഷമവും ഇത് പകര്‍ച്ച വ്യാധിയാണ് എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിന്റെ വിഷമവും ചേര്‍ന്നുള്ള രോഗിയുടെ ധാരണകള്‍ ഒരു പക്ഷെ അവരെ വിഷാദരോഗിത്തിലേക്കു വരെ കൊണ്ടെത്തിയ്ക്കാം. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് സോറിയാസിസ് പകര്‍ച്ചവ്യാധിയെന്ന മിഥ്യാധാരണ മനസ്സില്‍ നിന്നു എടുത്തുകളയുക.
തൊലിയില്‍ അതിവേഗത്തില്‍ കോശവിഭജനം നടക്കുകയും അവ അല്പായുസ്സാകുകയും ചെയ്യുന്നതാണ് രോഗം. ഏതു പ്രായത്തിലും ആരംഭിക്കാവുന്ന ഈ രോഗം പതിനഞ്ചിനും നാല്‍പതിനു ഇടയ്ക്കു പ്രായമുള്ളവരിലാണ് സാധാരണ കാണുന്നത്. പത്തിന് താഴെ പ്രായമുള്ളവരില്‍ വിരളമാണ് സോറിയാസിസ്.മിക്കരാജ്യങ്ങളിലും ഒന്നുമുതല്‍ മൂന്നുശതമാനം പേര്‍ക്ക് സോറിയാസിസ് കാണപ്പെടുന്നു.