അടുക്കളയിലെ പാറ്റശല്യം, ഇക്കാര്യങ്ങൾ പരീക്ഷിക്കാം

വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:20 IST)
അടുക്കളയിൽ പാറ്റ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സിങ്കുകൾ ചെറിയ ബ്യൂറോകൾ എന്നിവയിലെല്ലാം തന്നെ പാറ്റയുടെ ശല്യം ഉണ്ടാകുമ്പോൾ പാത്രങ്ങളിലും ആഹാരങ്ങളിലുമെല്ലാം ഇവ വന്നിരിക്കാനുള്ള സാധ്യത ഏറെയാണ്. ഇവ ആഹാരത്തിന് മുകളിൽ ഒരിക്കുന്നത് അസുഖങ്ങൾ പടരാൻ കാരണമാകും. വളരെവേഗത്തിൽ ഇവ പെരുകും എന്നതിനാൽ തന്നെ തുടക്കത്തിൽ തന്നെ പാറ്റശല്യത്തിൽ ശ്രദ്ധ ആവശ്യമാണ്.
 
ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ചുള്ള ലായനി ഉപയോഗിച്ച് പാറ്റയെ തുരത്താവുന്നതാണ്. ഇവ രണ്ടും ഇടകലർത്തിവെയ്ക്കുമ്പോൾ പഞ്ചസാരയിൽ ആകൃഷ്ടരായി പാറ്റകൾ എത്തുകയും ബേക്കിങ് സോഡയുമായുള്ള സമ്പർക്കം മൂലം അവ ചാവുകയും ചെയ്യുന്നു. പാറ്റ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് പരീക്ഷിക്കാവുന്നതാണ്. രാത്രിയിൽ വെള്ളത്തിൽ വേപ്പണ്ണ കലർത്തിയ മിശ്രിതം സ്പ്രെയായി ഉപയോഗിക്കുന്നതും ഫലം ചെയ്യും. വീട്ടിൽ മാലിന്യങ്ങൾ കൂട്ടിവെയ്ക്കുന്നത് പാറ്റകൾ പെരുകാൻ ഇടയാക്കും അതിനാൽ തന്നെ വേസ്റ്റിടുന്ന പാത്രങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍