മനസ്സും സൌന്ദര്യവും

IFMIFM
സൌന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനം ഫേഷ്യലോ ക്രീമുകളോ ഒന്നുമല്ല. ശാന്തമായ മനസ്സാണ്.

അതെ. ശാന്തതയും സൌഖ്യവുമുള്ള മനസ്സിന് നിങ്ങളുടെ സൌന്ദര്യത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ശാന്തതയുള്ള മനസ്സിന്‍റെ പ്രതിഫലനം മുഖത്തും കാണാം.

മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചു വ്യാകുലതയും വിഷമവും വേണ്ട. സമ്മര്‍ദ്ദം സൌന്ദര്യത്തെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന ഒന്നാണ് എന്നു മനസ്സിലാക്കുക.

സമ്മര്‍ദ്ദം മറികടക്കുന്നതിന് യോഗാഭ്യാസവും ധ്യാനവും ശീലിക്കുക. ജീവിതത്തെ വലിയ സങ്കീര്‍ണ്ണതയോടെ കാണാന്‍ ശ്രമിക്കണ്ട. നമ്മുടെ മനോഭാവമാണ് ഓരൊന്നിനെയും ലഘൂകരിക്കുകയും പര്‍വ്വതീകരിക്കുകയും ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക