ഹൈ ഹീലിനെ അകറ്റിനിര്‍ത്തൂ

WDWD
ഹൈ ഹീല്‍ നല്‍കുന്ന ആകര്‍ഷകത്വം തീരെ ചെറുതല്ലെന്ന് ആരും സമ്മതിക്കും. പക്ഷെ അതിനു നല്‍കേണ്ടിവരുന്ന വില ചിലപ്പോള്‍ വളരെ വലുതാകാം.

ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒന്ന് ശതമാനത്തിനും നടുവു വേദന ഉള്‍പ്പടെയുള്ള ഗൌരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുള്‍മുനയില്‍ എന്നോണം ഉപ്പൂറ്റിയില്‍ നില്‍ക്കേണ്ടിവരുന്നത് ശരീരത്തിന്‍റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു.

കടുത്ത സമ്മര്‍ദ്ദമാണ് ഇതു ശരീരത്തിന് ഉണ്ടാക്കുന്നത്. മുട്ടിനും കാലിന്‍റെ പേശികള്‍ക്കും ഇതു തകരാറുണ്ടാക്കാം. സ്ഥിരമായി ഇത്തരം ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ വിട്ടുമാറാത്ത നടുവു വേദന, കാലുവേദന എന്നിവയുണ്ടാകുമത്രേ.

സന്തുലിതാവസ്ഥ ക്രമീകരിക്കാന്‍ പിന്‍ഭാഗം അല്‍പ്പം വളച്ചാകും നില്‍ക്കുക. ഇത് സുഷുപ്നാ നാഡിക്ക് തകരാറ്ണ്ടാക്കും. പിന്നീട് ഹീലില്ലാത്ത ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത വേദനയുണ്ടാകാന്‍ ഇടയുണ്ട്.

നേരത്തെ ഇക്കാര്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാര്‍ദ്ധക്യത്തില്‍ എത്തിയാലും ഈ ശീലത്തില്‍ നിന്ന് ബോധപൂര്‍വ്വമായിപ്പോലും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലത്രേ.

വെബ്ദുനിയ വായിക്കുക