World Sleep Day 2023: ഉറങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ലേ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 മാര്‍ച്ച് 2023 (10:32 IST)
ആഹാരവും ഉറക്കവും തമ്മില്‍ വളരെ ബന്ധമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ചില തെറ്റിദ്ധാരണകളും ഉണ്ട്. ഉറങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ല എന്നതാണ് ചിലരുടെ ധാരണ. ഉറങ്ങുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 
 
കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഉറങ്ങുന്നതിന് മുന്‍പ് മധുര ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. അതേസമയം പ്രോട്ടീന്‍ ആഹാരങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ സഹായിക്കുകയും സെറോടോണിന്റെ അളവ് ഉയര്‍ത്തുകയും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍