വിരശല്യം വരുന്നത് ഇങ്ങനെ; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:55 IST)
മഴക്കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. വെള്ളം തിളപ്പിക്കാതെ കുടിക്കുന്നത് നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സാധാരണ വെള്ളത്തില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങി നിരവധി രോഗാണുക്കള്‍ ഉണ്ടാകും. തിളപ്പിക്കാതെ വെള്ളം കുടിക്കുമ്പോള്‍ ഈ രോഗാണുക്കള്‍ നേരിട്ട് ശരീരത്തിലേക്ക് എത്തുന്നു. കുട്ടികളില്‍ കൃമികടി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നത് ശുചിത്വമില്ലാത്ത വെള്ളത്തില്‍ നിന്നാണ്. കുട്ടികള്‍ക്ക് ഒരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം കുടിക്കാന്‍ നല്‍കരുത്. 
 
മഴക്കാലത്ത് വെള്ളത്തില്‍ രോഗാണുക്കള്‍ നിറയാന്‍ സാധ്യത വളരെ കൂടുതലാണ്. മഴക്കാലത്ത് വയറിളക്കം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രധാന കാരണം വെള്ളമാണ്. തിളപ്പിക്കുമ്പോള്‍ വെള്ളത്തിലെ ബാക്ടീരിയകളും വൈറസും ചത്തൊടുങ്ങുന്നു. തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുന്നു. നേരിയ ചൂടുള്ള വെള്ളം കുടിക്കുന്നത് മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ചൂട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്ത ചംക്രമണത്തെ കൂടുതല്‍ ആരോഗ്യകരമാക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍