തണ്ണിമത്തന്‍ കൂടുതല്‍ കഴിക്കുന്നത് പ്രശ്‌നമാണ്; ഇക്കാര്യങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 മാര്‍ച്ച് 2023 (15:00 IST)
ജലാംശം ധാരളമായി അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ വേനലില്‍ ദാഹം ശമിപ്പിക്കുന്നതിനും ആരോഗ്യം പ്രധാനം ചെയ്യുന്നതിനും ഉത്തമമാണ്. ധാരാളം വൈറ്റമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുള്ള ഇവയുടെ ജന്മദേശം സതേണ്‍ ആഫ്രിക്കയാണ്.
 
തണ്ണിമത്തന്‍ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുമെങ്കിലും ഇവ കൂടുതലായി കഴിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
 
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റുമാണ് ശരീരത്തിന് കേട് വരുത്തുന്നത്. വായുപ്രശ്നം, മലബന്ധം, വയറിളക്കം എന്നിവയാകും ഇവ സമ്മാനിക്കുക.
 
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ കൂടുതലായി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
 
അമിതമായി മദ്യപിക്കുന്നവര്‍ മിതമായ അളവില്‍ മാത്രമെ തണ്ണിമത്തന്‍ കഴിക്കാവു എന്ന നിര്‍ദേശവും പല പഠനങ്ങള്‍ നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍