സ്ത്രീകൾ കാലിനു മുകളിൽ കാലുകയറ്റി വക്കരുത്; അന്ന് പഴമക്കാരുടെ ആ വാക്കിനെ നമ്മൾ അവഗണിച്ചു...

ശനി, 7 ഏപ്രില്‍ 2018 (13:11 IST)
നമ്മുടെ പൂർവ്വികർ ചിലകാര്യങ്ങളിൽ നിന്നും പുരുഷന്മാരെയും ചിലകാര്യങ്ങളിൽ നിന്നും സ്ത്രീകളെയും വിലക്കിയിരുന്നു. പക്ഷെ അന്ന അവർ അതിനു പറഞ്ഞ കാരണങ്ങൾ നിസ്സാരമായി ചിത്രീകരിക്കപ്പെട്ടു. ഇത്തരം വിലക്കുകൾക്ക്  പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നില്ല എന്നതും തെറ്റിദ്ധരിക്കപ്പെടുന്നതിന്ന് ഒരു കാരണമാണ്. ഇക്കൂട്ടത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സ്ത്രീകളെ കാലിനു മുകളിൽ കാലുകയറ്റിവക്കാൻ അനുവദിക്കാതിരുന്നത്.
 
കാലിനുമുകളിൽ കാലുകയറ്റിവച്ചിരിക്കാൻ പഴമക്കാർ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സ്ത്രീകളിലെ അഹങ്കാരത്തിന്റെ ലക്ഷണമായാണ് ഇതിനെ പലരും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ സ്ത്രീ സമത്വത്തിനുള്ള മാർഗ്ഗമായാണ് പല സ്ത്രീകളും ഇതിനെ കാണുന്നത്. പക്ഷെ നമ്മുടെ പൂർവ്വികരുടെ സദുദ്ദേശത്തിലാണ് ഇതു പറഞ്ഞിരുന്നത് എന്ന് ഇപ്പോൾ വൈദ്യശാസ്ത്രം തെളിയിക്കുകയാണ്.
 
സ്ഥിരമായി കാലിനുമുകളിൽ കാലുകയറ്റിവച്ചിരിക്കുന്നത് സ്ത്രീ കളുടെ ഗർഭപാത്രത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്ഥിരമായി ഇങ്ങനെ ഇരുഇക്കുന്നതിലൂടെ ഗർഭപാത്രത്തിന് സ്ഥാന ചലനമുണ്ടാവുകയും ഇത് സ്ത്രീകളിൽ വന്ദ്യതക്ക് കാരണമാകുകയും ചെയ്യും. ഇത് പിന്നീട് ചികിത്സിച്ച് മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാര്യത്തിൽ പഴമക്കാർക്ക് അറിവുണ്ടായിരുന്നു. അതിനാലാണ് സ്ത്രീകൾ കാലിനു മുകളിൽ കാൽകയറ്റിവച്ചിരിക്കരുത് അവർ വിലക്കാൻ കാരണം 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍