മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ മുടി ഉണക്കി സൂക്ഷിക്കുക. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയർ ഡ്രൈയറുകൾ ഉപയോഗിക്കുന്നവർ ഹെയർ ഡ്രൈയർ തലയോട് അധികം ചേർത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ ആരോഗ്യ ഒപ്രശ്നങ്ങൾ സൃഷ്ടിക്കും.