'ഗോള്‍ബ്ലാഡര്‍ സ്റ്റോൺ' ആർക്കും വരാം, ശ്രദ്ധിക്കണം ചില കാര്യങ്ങൾ

വെള്ളി, 23 നവം‌ബര്‍ 2018 (15:12 IST)
എന്താണ് ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ ? കേട്ട് പരിചയമുണ്ടെങ്കിലും ഈ രോഗാവസ്ഥ എന്താണെന്ന് പലർക്കും അറിയില്ല. കരളിന് അടിയിൽ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഗോൾബ്ലാഡറിന്‍റെ ജോലി പിത്തരസം സൂക്ഷിക്കുകയും അത് കുറുക്കിയെടുക്കുകയും ചെയ്യുക എന്നതാണ്.
 
ഈ രോഗാവസ്ഥയ്‌ക്ക് കാരണമാകുന്നത് പലതാണ്. കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവു കൂടുന്നത്, പിത്തസഞ്ചിയിൽ നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുക എന്നിവയെല്ലാം ഗോൾബ്ലാഡർ സ്റ്റോണുകൾക്ക് കാരണമാകും. 
 
കൊളസ്ട്രോൾ, ബിലിറൂബിൻ, ബെൽസോൾട്ട് എന്നിവയുടെ അളവ് കൂടുന്നത് പിത്തസഞ്ചിയിൽ കല്ലുകള്‍ ഉണ്ടാകാൻ ഇടയാക്കും. കല്ല് വലുതാക്കുമ്പോള്‍ വേദന കൂടുകയും ചെയ്യും. തുടര്‍ന്നാണ് കല്ല് നീക്കം ചെയ്യേണ്ടി വരുന്നത്. 
 
ജീവിതശൈലിയിൽ വരുത്തന്ന മാറ്റങ്ങളിലൂടെയും കഴിക്കുന്ന ഭക്ഷണത്തിലെ മാറ്റങ്ങളിലൂടെയും മാത്രമേ ഇതിനെ നിയന്ത്രിക്കാൻ കഴിയൂ. കഫീന്‍ കലർന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍