നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട അവയവങ്ങളില്‍ ഒന്നാണ് വൃക്ക. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും വൃക്കകളെ ആശ്രയിച്ചാണ് നടക്കുന്നത്. ശരീരത്തിനെ ശരിയായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ വൃക്കകളുടെ പങ്ക് വലുതാണ്. വൃക്കകളുടെ തകരാറുമൂലം ശരീരകലകളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും തല്‍ഫലമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വേനല്‍കാലത്ത് വൃക്കരോഗങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്.
വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ജീവിത രീതികളില്‍ മാറ്റം വരുത്തി കൊണ്ട് നമുക്ക് നമ്മുടെ വൃക്കകളെ സംരക്ഷിക്കാം അതില്‍ പ്രധാനമാണ് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക എന്നത്. എന്നാല്‍ മാത്രമേ കിഡ്‌നിയില്‍ അടിങ്ങു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാന്‍ കിഡ്‌നിക്ക് സാധിക്കൂ. ചൂടുസമയത്ത് ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. അതുപോലെ തന്നെ ധാരാളം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്, അമിതമായ മദ്യപാനം, വ്യായാമക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള മരുന്നുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നവയാണ്.