തിരക്ക് കാരണം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ? കാത്തിരിക്കുന്നത് അപകടം

ശനി, 9 ഡിസം‌ബര്‍ 2023 (09:52 IST)
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. എന്നാല്‍ തിരക്ക് കാരണം മിക്കവരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണ്. സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനു എത്രത്തോളം ദോഷമാണെന്ന് അറിയുമോ? 
 
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ പോകുന്നു 
 
സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രമേഹത്തിലേക്ക് നയിക്കും 
 
പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിനു തളര്‍ച്ച, തലവേദന എന്നിവ തോന്നും 
 
ബ്രേക്ക്ഫാസ്റ്റ് പതിവായി ഒഴിവാക്കിയാല്‍ നിങ്ങളുടെ മെറ്റാബോളിസം മന്ദഗതിയില്‍ ആകുന്നു 
 
രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും. ഇത് അമിത ശരീര ഭാരത്തിലേക്ക് നയിക്കും. 
 
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ അനാരോഗ്യകരമായ വിശപ്പ് പതിവാകുന്നു 
 
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നു 
 
ശരീരത്തില്‍ അസിഡിറ്റി രൂക്ഷമാകുകയും തല്‍ഫലമായി നെഞ്ചെരിച്ചല്‍ ഉണ്ടാകുകയും ചെയ്യുന്നു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍