ഏറ്റവും എളുപ്പത്തില്‍ കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. ബട്ടര്‍, ജാം, നെയ്യ്, മുട്ട എന്നിവ ചേര്‍ത്തെല്ലാം ബ്രെഡ് കഴിക്കാം. എന്നാല്‍ ദിവസവും ബ്രെഡ് കഴിക്കുന്നത് നല്ലതാണോ?
പ്രൊസസഡ് ഭക്ഷണമാണ് ബ്രെഡ്. ദിവസവും ബ്രെഡ് കഴിക്കുന്നത് അനാരോഗ്യകരമാണ്. വൈറ്റ് ബ്രെഡില്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. ഉപ്പ്, പഞ്ചസാര എന്നിവയുടെ സാന്നിധ്യവും ബ്രെഡില്‍ ഉണ്ട്. അമിതമായി ബ്രെഡ് കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ബട്ടര്‍, മയോണൈസ് എന്നിവ ചേര്‍ത്ത് ബ്രെഡ് കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടിയ ഭക്ഷണമാണ് ബ്രെഡ്. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. അമിതമായി ബ്രെഡ് കഴിച്ചാല്‍ മലബന്ധത്തിനും സാധ്യതയുണ്ട്.