പൊടി പിടിച്ച ഫാന്‍ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ചിറകുകളില്‍ ധാരാളം പൊടി പിടിക്കാന്‍ സാധ്യതയുണ്ട്. ഫാന്‍ കറങ്ങുമ്പോള്‍ ഈ പൊടിപടലങ്ങള്‍ വായുവില്‍ പരക്കുന്നു. ഈ പൊടിപടലങ്ങള്‍ മൂക്കിലൂടെ പ്രവേശിച്ചാല്‍ തുടര്‍ച്ചയായ തുമ്മല്‍, അലര്‍ജി, ചൊറിച്ചില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഫാന്‍ കറങ്ങുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൊടിപടലങ്ങള്‍ നിങ്ങളുടെ വീടിന്റെ ഭിത്തികളിലും കിടക്കയിലും കാര്‍പെറ്റുകളിലും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്.