അർബുദത്തെ ഇല്ലാതാക്കാം വെറും 48 മണിക്കൂറിനു‌ള്ളിൽ

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (15:15 IST)
ആരോഗ്യമെന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് രോഗങ്ങൾ തന്നെയാണ്. പേടിപ്പിക്കുന്ന പല രോഗങ്ങളാണ് ഇന്നത്തെ കാലത്ത് മനുഷ്യരുടെ സമാധാനത്തെ തളർത്തുന്നത്. ഏതു സമയത്തും ആർക്കു വേണമെങ്കിലും ക്യാൻസർ അഥവാ അർബുദം പിടിപെടാം. പല ഘടകങ്ങളും ക്യാൻസറിന് കാരണമാണെങ്കിലും പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. ഇതിന് മെഡിക്കൽ സയൻസ് പല മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ ഒരു മരുന്നു കൂടി എത്തിയിരിക്കുകയാണ്. ഡാന്‍ഡെലിയോണിന്റെ വേര്. വളരെ മികച്ച നിറഞ്ഞ മെഡിസിൻ ആണിത്.
  
പണ്ട്. വളരെ പണ്ട്, ആരോഗ്യപരമായ പല രോഗങ്ങൾക്കും ഡാന്‍ഡെലിയോണിന്റെ വേര് ഉപയോഗിച്ചിരുന്നു. അന്നൊക്കെ ഔഷധങ്ങളായിരുന്നു എല്ലാത്തിന്റേയും അവസാന വാക്ക്. പല രോഗങ്ങളെയും തടയാൻ ഡാന്‍ഡെലിയോണിന് കഴിയുമെന്ന് നേരത്തേ തെളിഞ്ഞതാണ്. എന്നാൽ ഇതിന്റെ പുതിയ പ്രത്യേകത കണ്ട് അന്ധംവിട്ടിരിക്കുകയാണ് വിദഗ്ധർ. മനുഷ്യരാശിയിൽ ഏറ്റവും നാശം വിതച്ച ക്യാൻസറിനെ എതിർക്കാൻ കഴിയുമത്രെ. പല ഗുണങ്ങളാൽ വിസ്മയിപ്പിക്കുകയാണ് ഡാന്‍ഡെലിയോൺ. ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്നത് മാത്രമല്ല, ഇത് 48 മണിക്കൂറിനുള്ളിൽ ഫലിച്ചുതുടങ്ങുമെന്നതും മെഡിക്കൽ സയൻസിനെ വിസ്മയിപ്പിക്കുകയാണ്.
 
വാർധക്യത്തിൽ എത്തിയ ജോൺ ഡി കാർലോ എന്നയാളിലൂടെയാണ് ഈ ഔഷധത്തിന്റെ ഗുണങ്ങൾ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. ലുക്കീമിയ ബാധിച്ച ഇയാൾ പല ചികിത്സകളും നടത്തിയിരുന്നു. ഒന്നും ഫലിക്കാതെ വന്നപ്പോൾ അവസാന നാളുകൾ സ്വന്തം വീട്ടിൽ തന്നെ ചിലവഴിക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. വീട്ടിൽ എത്തിയ ജോൺ ഡാന്‍ഡെലിയോൺ വേരുകൊണ്ടുണ്ടാക്കിയ ചായ ദിവസവും കുടിക്കാൻ തുടങ്ങി. നാല് മാസങ്ങൾക്ക് ശേഷം ആരോഗ്യം തിരിച്ച് കിട്ടിയ ജോൺ തന്നെ ചികിത്സിച്ച ഡോക്ടറെ സന്ദർശിച്ച് കാരണം തിരക്കി. ഡാന്‍ഡെലിയോണിന്റെ വേരുകൊണ്ടുള്ള ടീ കുടിച്ചതാണ് ഈ മാറ്റത്തിന്റെ കാരണമെന്ന് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞു. ഡാന്‍ഡെലിയോണിന്റെ വേരിലൂടെ ക്യാൻസറിന്റെ പിടിയിൽ അകപ്പെട്ടിരുന്ന ഒരുപാട് ജോൺമാരുടെ കഥ പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.
 
ക്യാൻസർ സെല്ലുകളിൽ വളരെ പെട്ടന്ന് ഡാന്‍ഡെലിയോൺ ഫലിച്ചു തുടങ്ങുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള പുതിയ സെല്ലുകൾ ഉണ്ടാക്കുന്നതിൽ ഇത് ഫലം കാണുകയും ചെയ്യുന്നു. കീമോ തെറാപ്പി, റേഡിയേഷൻ ട്രീറ്റ്മെന്റ് എന്നിവ ചെയ്യുമ്പോൾ നഷ്ടമാകുന്ന ആരോഗ്യവും ഓജസും വീണ്ടെടുക്കാനും ഇതിന് സാധിക്കും. ആരോഗ്യമല്ലാത്ത സെല്ലുകളെ മാത്രമാണ് ഡാന്‍ഡെലിയോണിന്റെ വേര് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഇമ്മ്യൂണിറ്റി കൂട്ടാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ രക്തം വർധിപ്പിക്കാനും ഈ വേരിന് കഴിയും. 

വെബ്ദുനിയ വായിക്കുക