തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം 'നോ' പറയേണ്ടത് പഞ്ചസാരയോട് !

രേണുക വേണു

വെള്ളി, 7 ജൂണ്‍ 2024 (13:13 IST)
പ്രമേഹത്തെ പ്രതിരോധിക്കാന്‍ മധുരം കഴിക്കുന്നത് കുറയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പഞ്ചസാരയോട് 'നോ' പറയണം. അമിതമായി പഞ്ചസാര കഴിക്കുന്നത് നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും. പഞ്ചാസര കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ് അതിലൊന്ന്.
 
പ്രമേഹസാധ്യത ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പഞ്ചസാരയുടെ ദോഷങ്ങള്‍. പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങള്‍ക്കും സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പഞ്ചസാരയോട് നോ പറയുക എന്നതാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് വീക്കം കുറയ്ക്കും. പഞ്ചസാര നിയന്ത്രിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലതാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൂറയ്ക്കാന്‍ സഹായിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍