നിങ്ങളുടെ ചര്‍മം വരണ്ടതാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വ്യാഴം, 17 ഓഗസ്റ്റ് 2023 (14:52 IST)
എണ്ണമെഴുക്കുള്ള ചര്‍മം പോലെ തന്നെ പരലും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് വരണ്ട ചര്‍മം. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ പലതരം ചര്‍മ പ്രശ്‌നങ്ങളിലേക്ക് വരണ്ട ചര്‍മം നമ്മെ കൊണ്ടെത്തിക്കും. ചിലര്‍ക്ക് അലര്‍ജി വരാനും അതുപോലെ മുഖക്കുരു, തടിച്ചു പൊന്തല്‍ എന്നിവയ്ക്കും സാധ്യത കൂടുതലാണ്. വരണ്ട ചര്‍മത്തിനു കൃത്യമായ പരിരക്ഷ നല്‍കേണ്ടത് അത്യാവശ്യമാണ്. 
 
നമ്മള്‍ കഴിക്കുന്ന ആഹാരം, ചര്‍മത്തില്‍ ഉപയോഗിക്കുന്ന പ്രൊഡക്ടുകള്‍ എന്നിവയെല്ലാം ചര്‍മ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ചര്‍മത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട മോയ്‌സ്ച്വര്‍ കണ്ടന്റ് നഷ്ടപ്പെടുമ്പോഴാണ് ചര്‍മം വരണ്ടു പോകുന്നത്. എണ്ണമെഴുക്ക് ഉള്ള ചര്‍മത്തില്‍ മാത്രമല്ല വരണ്ട ചര്‍മത്തിലും മുഖക്കുരു വരാന്‍ സാധ്യതയുണ്ട്. 
 
വരണ്ട ചര്‍മം ഉള്ളവര്‍ പ്രധാനമായും ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുകയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ദിവസത്തില്‍ ഒരുപാട് തവണ സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത്. ഇടയ്ക്കിടെ മുഖം സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ചര്‍മത്തെ കൂടുതല്‍ ഡ്രൈ ആക്കും. മുഖം വൃത്തിയാക്കാന്‍ വരണ്ട ചര്‍മത്തിനു അനുയോജ്യമായ ഫെയ്‌സ് വാഷ് മാത്രം ഉപയോഗിക്കുക. 
 
മുഖം കഴുകി കഴിഞ്ഞാല്‍ ഉടന്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. ചര്‍മം അതിവേഗം വരണ്ടുണങ്ങുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ ലിപ് ബാം ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേയ്ക്കാന്‍ മറക്കരുത്. ജലാംശം നിലനിര്‍ത്തുന്ന ഭക്ഷണ സാധനങ്ങള്‍ പ്രത്യേകിച്ച് ഫ്രൂട്ട്‌സ് എന്നിവ ഇടവേളകളില്‍ കഴിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍