വെറുതേ ഇരിക്കുമ്പോൾ പോലും വിയർക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. വിയർപ്പ് വില്ലനാകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. ഈ ദുരഗന്ധമാണ് വിയർപ്പിലെ പ്രധാന വില്ലൻ എന്ന് കരുതുന്നവരുണ്ട്.
രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും. കൂടാതെ തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണിത്. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉണ്ടെങ്കിലും രാത്രിയിൽ വിയർപ്പ് ഉണ്ടാകാം. ആർത്തവ വിരാമ സമയത്ത് സ്‌ത്രീകളിൽ രാത്രിയിൽ വിയർപ്പ് കൂടുന്നതായി കാണപ്പെട്ടേക്കാം.