സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മടി കാരണം പലരും ഇക്കാര്യം പുറത്തുപറയാറില്ല. തീരെ സഹിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് ഡോക്ടറെ കാണുന്നത് തന്നെ. താരതമ്യേനെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ ചൊറിച്ചിൽ വന്നാൽ അത് മാറാൻ ചില വഴികളുണ്ട്.
വൃത്തിയില്ലായ്മയും ബാക്ടീരിയ മൂലവുമൊക്കെയാകാം സ്വകാര്യ ഭാഗത്തെ ചൊറിച്ചിലിന് കാരണം. ഇങ്ങനെ ഉണ്ടാകുമ്പോൾ പലരും സോപ്പ് ഉപയോഗിച്ച് അത് വൃത്തിയാക്കുകയാണ് ചെയ്യുക. എന്നാൽ, സോപ്പിന്റെ അമിത ഉപയോഗം ആരോഗ്യകരമായ ബാക്ടീരിയകളെക്കൂടി നശിപ്പിക്കാൻ സാധ്യതയുണ്ട്. സ്വകാര്യ ഭാഗത്തെ ചൊറിച്ചിലിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്ന് നോക്കാം;