പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയും മങ്ങുന്നു; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 ഫെബ്രുവരി 2023 (12:19 IST)
പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയും മങ്ങുന്നു. ഒരു സ്ത്രീ അവരുടെ ജീവതകാലയളവില്‍ ഏകദേശം 2മില്യണ്‍ അണ്ഡങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. 37വയസിലെത്തിയ സ്ത്രീക്ക് ഏകദേശം 25000 അണ്ഡം മാത്രമേ അവശേഷിക്കുന്നുള്ളു. 51 വയസാകുമ്പോള്‍ ഇത് 1000മായി ചുരുങ്ങുന്നു. അതായത് പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണമേന്മയും അളവും കുറയും. 
 
32നും 37നും ഇടയിലെ പ്രായത്തില്‍ പ്രത്യുല്‍പാദന ശേഷി കുറഞ്ഞു വരുന്നു. സാധാരണയായി സ്ത്രീകളുടെ പ്രത്യുല്‍പാദ വര്‍ഷങ്ങള്‍ 12നും 51നും ഇടയിലാണ്. എന്നാല്‍ 20നും 25 വയസിനും ഇടയില്‍ ഗര്‍ഭം ധരിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഈ പ്രായത്തിനിടയില്‍ ശാരീരികമായി ആളുകള്‍ ആക്ടീവായിരിക്കും. കൂടാതെ നന്നായി കുട്ടികളെ നോക്കാനും സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍