ചെമ്മീന്‍ ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും കാണില്ല. കറിവെച്ചോ റോസ്റ്റ് ചെയ്‌തോ ചെമ്മീന്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഭക്ഷ്യവിഷബാധയ്ക്ക് വലിയ സാധ്യതകളുള്ള മത്സ്യമാണ് ചെമ്മീന്‍. മാര്‍ക്കറ്റില്‍ നിന്ന് ചെമ്മീന്‍ വാങ്ങുമ്പോഴും വീട്ടിലെത്തി അത് വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പുറം പാളി പൂര്‍ണമായി ഒഴിവാക്കി വേണം ചെമ്മീന്‍ കറി വയ്ക്കാന്‍ ഉപയോഗിക്കാന്‍. ചെമ്മീന്റെ തലഭാഗം ഒഴിവാക്കാവുന്നതാണ്. ചെമ്മീന്റെ തലയും വാല്‍ഭാഗവും പിടിച്ച് വലിച്ചാല്‍ പുറംതോല്‍ പൂര്‍ണമായി ഊരിപ്പോരുന്നു. പുറംതോല്‍ വലിച്ചു ഊരിയ ശേഷം ചെമ്മീന്റെ ഉള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ മറക്കരുത്. നേര്‍ത്ത വര പോലെ കറുത്ത നിറത്തില്‍ ചെമ്മീന്റെ ശരീരത്തില്‍ കാണുന്നതാണ് ഇത്. കത്തി കൊണ്ട് വരഞ്ഞോ കൈ കൊണ്ടോ ഇത് പൂര്‍ണമായി എടുത്തു കളഞ്ഞിരിക്കണം. അലര്‍ജി, ഭക്ഷ്യവിഷബാധ എന്നിവയിലേക്ക് നയിക്കുന്നത് ഈ ഭാഗമാണ്. കടല്‍ വിഭവങ്ങളോട് അലര്‍ജി ഉള്ളവര്‍ ഒരു കാരണവശാലും ചെമ്മീന്‍ കഴിക്കരുത്.