പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക; ദേഷ്യക്കാരായ പുരുഷന്മാരെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ!

ശനി, 30 ജൂണ്‍ 2018 (13:27 IST)
മനസില്‍ സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ മടി കാണിക്കുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ഇതിനു കാരണമായി വരുന്നത്.

പ്രണയിക്കുമ്പോള്‍ പോലും പല പുരുഷന്മാരും അമിതമായി ദേഷ്യം പ്രകടിപ്പിക്കും. മാനസികമായി അലട്ടുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഈ സ്വഭാവമുള്ള പുരുഷന്മാരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

അമിതമായ ദേഷ്യപ്പെടുന്നവരെ അവരുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാം. ചെറിയ കാര്യങ്ങളില്‍ പോലും നീരസം പ്രകടിപ്പിക്കുക, സമയത്തിന് കാര്യങ്ങള്‍ ചെയ്യാതിരിക്കുക, ഒന്നിലും ഇടപെടാതെ മാറിയിരിക്കുക, അനാവശ്യ ശാഠ്യം മുതലായവയാണ് ഈ സ്വഭാവക്കാരുടെ പ്രധാന ലക്ഷണങ്ങള്‍.

കൂടുതല്‍ സംസാരിക്കാതിരിക്കുക ഒറ്റയ്‌ക്ക് സമയം ചെലവഴിക്കുക എന്നിവയും ദേഷ്യം കൂടുതലുള്ളവരുടെ പ്രത്യേകതയാണ്. വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാതിരിക്കുക പല കാര്യങ്ങളും മറന്നു പോയെന്നും പറയുകയും ചെയ്യും ഇക്കൂട്ടര്‍.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരിലേക്ക് കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ഒഴിവുകഴിവുകളും കള്ളവും പറയാനും വാഗ്ദാന ലംഘനം നടത്താനും ഇവര്‍ക്ക് മടിയില്ല. പ്രധാന കാര്യങ്ങള്‍ പോലും മറ്റിവയ്‌ക്കുകയും ഇതേക്കുറിച്ച് ചോദിച്ചാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വാദിക്കുകയും ചെയ്യും ഇവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍