വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.. ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക. വയറിളക്ക രോഗികള്‍ക്ക് ഈ ലായനി നല്‍കണം. കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക. ഒരിക്കല്‍ തയ്യാറാക്കിയ ലായനി24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.