ചെമ്മീൻ ഇഷ്ട്ടമല്ലാത്തവർ ഉണ്ടാകുമോ? പ്രത്യേക രുചി തന്നെയാണ് ചെമ്മീന്. ചെമ്മീർ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ കറി അങ്ങനെ പോകുന്ന ചെമ്മീൻ വിഭവങ്ങൾ. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബ്രെഡ്: അന്നജം കൂടുതലുള്ള ഭക്ഷണങ്ങളായ ബ്രെഡ്, പാസ്ത എന്നിവയും ചെമ്മീനിനൊപ്പം കഴിക്കരുത്. ചെമ്മീനിനൊപ്പം ഭാരിച്ച അന്നജം കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ദഹനത്തെ മോശമായി ബാധിക്കാനും കാരണമായേക്കാം.