കാണാൻ ഭംഗിയുണ്ടെങ്കിലും കാൽ നഖം നീട്ടി വളർത്തുന്നത് ആരോഗ്യത്തിന് ഹാനികരം?

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (14:41 IST)
കൈവിരലുകൾ ഭംഗിയുള്ളതാക്കാൻ നഖം നീട്ടി വളർത്തുന്നവരാണ് മിക്ക സ്ത്രീകളും. അതുപോലെ തന്നെയാണ് കാൽ നഖവും. നഖങ്ങൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ ശരീരത്തിന് ഭീഷണിയാകുന്ന നിരവധി ബാക്‌ടീരിയകളും ഫംഗസുകളും അടിഞ്ഞു കൂടാൻ കാരണമാകും. നഖങ്ങൾക്കിടയിലെ അണുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്.
 
നഖങ്ങൾക്കിടയിൽ 32 വ്യത്യസ്‌തത തരം ബാക്‌ടീരിയകളും 28 തരം ഫംഗസുകളും കാണപ്പെടുന്നുണ്ട്. നഖത്തിന്‍റെ അടിവശം അണുക്കൾക്ക് സുരക്ഷിതമായി ഇരിക്കാൻ പറ്റിയ ഇടമാണ്. അതിനാൽ നഖങ്ങൾ വൃത്തിയായി സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 
 
ദിവസേന രണ്ടുതവണ സോപ്പ് ഉപയോഗിച്ച് നഖം വൃത്തിയാക്കുക
 
നഖത്തിന് ഉള്ളിൽ അടിഞ്ഞുകൂടിയ അഴുക്ക് കളയാൻ മൃദുവായ ബ്രഷ് ഉപയോഗിക്കാം
 
നഖങ്ങൾ നീട്ടി വളർത്താതിരിക്കുക
 
നഖം വളരാൻ തുടങ്ങുമ്പോൾ തന്നെ മുറിക്കുക
 
നെയിൽ പോളിഷ് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും നഖങ്ങൾ വൃത്തിയാക്കുക
 
കൃത്രിമ നഖങ്ങളുടെ ഉപയോഗം ഒഴിവാക്കുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍