സ്ഥിരമായി ഉറക്കം കുറവാണോ? തടി കൂടുന്നത് വെറുതെയല്ല

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (12:20 IST)
അമിതവണ്ണവും കുടവയറും ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ? അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല നിങ്ങളുടെ ശരീരഭാരം വര്‍ധിക്കാന്‍ കാരണം. നിങ്ങളുടെ ഒരു ദിവസത്തെ ഉറക്കം ശരീരഭാരത്തെ നിയന്ത്രിക്കുമെന്ന് മനസിലാക്കുക. കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ അമിതവണ്ണവും കുടവയറും കാണപ്പെടുന്നു. 
 
ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം. ഉറക്കം കൃത്യമല്ലെങ്കില്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. ഉറക്കം കൃത്യമല്ലെങ്കില്‍ നിങ്ങളില്‍ വിശപ്പ് രൂക്ഷമായി കാണപ്പെടും. ഇതേ തുടര്‍ന്ന് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കും. ഉറക്കക്കുറവ് ഉള്ളവര്‍ രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്ന ശീലത്തിനു അടിമകളാകും. 
 
സ്ഥിരമായ ഉറക്കക്കുറവ് ഹോര്‍മോണ്‍ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുന്നു. തല്‍ഫലമായി വിശപ്പിനെയും മെറ്റാബോളിസത്തേയും സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഉറക്കം കുറയുമ്പോള്‍ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. രാത്രിയിലെ ഉറക്കം കൃത്യമായില്ലെങ്കില്‍ അത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉറക്കക്കുറവ് പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍