പാല്‍ നിരവധി പോഷകങ്ങള്‍ ഉള്ള പാനീയം തന്നെയാണ്. എന്നാല്‍ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും പാല്‍ ആവശ്യമില്ല. കുട്ടികള്‍ കുടിക്കുന്നത് പോലെ ചെറുപ്പക്കാര്‍ പാല്‍ കുടിക്കേണ്ടതില്ല. പാലിലുള്ള പോഷകങ്ങള്‍ മറ്റു ഭക്ഷണങ്ങളിലൂടെയും കിട്ടാവുന്നതാണ്. പാലിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ ചില രോഗങ്ങളെ തടയുമെങ്കിലും ഇതിന് പിന്നില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. കാല്‍സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് പ്രധാനമായും പാലില്‍ അടങ്ങിയിരിക്കുന്നത്.
ഇവ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ പൂര്‍ണ്ണമായും ഇവ കൊണ്ടുമാത്രം രോഗം വരാതിരിക്കില്ല. മനുഷ്യര്‍ക്ക് പാലില്‍ നിന്ന് മാത്രമല്ല കാല്‍സ്യം ലഭിക്കുന്നത്. ഇലക്കറികള്‍, മീന്‍, നട്‌സ്, സീഡ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.