ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികൾ. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.
ഇറച്ചി കഴിക്കുന്നത് കരൾ രോഗം ഉണ്ടാക്കുന്നതിനിടയാക്കും. എങ്ങനെ എന്നല്ലേ പറയാം... സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ് എന്നിവയുടെ അമിതമായുള്ള ഉപയോഗം കരള്‍ രോഗത്തിന് കാരണമാകും. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള് ഒഴിവാക്കണം.