ആദ്യരാത്രിയിലെ കിതപ്പകറ്റാനുള്ള സൂത്രപ്പണികള്‍ ഇതാണ്

വ്യാഴം, 11 ഫെബ്രുവരി 2016 (15:54 IST)
ജീവിതത്തിലെ മനോഹരമായ ഒരു നിമിഷമാണ് വിവാഹവും ആദ്യരാത്രിയും. ജീവിതത്തിലേക്ക് ഒരു പങ്കാളിയെത്തുകയും അവരെ കൂടുതല്‍ അറിയാനും മനസിലാക്കാനുമുള്ള സുന്ദര മുഹൂര്‍ത്തവുമാണ് ആദ്യരാത്രി. രാത്രി മുഴുവന്‍ സംസാരിക്കണം, ഇഷ്‌ടവും ഇഷ്‌ടക്കേടുകളും പങ്കുവെക്കണം, ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണം എന്നീ നിരവധി കാര്യങ്ങള്‍ മനസില്‍ വെച്ചാണ് എല്ലാവരും ആദ്യരാത്രിയിലേക്ക് കടക്കുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിക്കുന്ന സംഭവങ്ങളാകും  മണിയറയില്‍ നടക്കുന്നത്.

ഇന്ത്യക്കാരില്‍ ഭൂരിഭാഗത്തിനും ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലൈംഗികബന്ധത്തിന് മാത്രമല്ല നേരത്തെ പറഞ്ഞ ഒരു കാര്യവും ആദ്യരാത്രിയില്‍ നടക്കാറില്ല. മുറിയില്‍ കയറിയ ഉടനെ ചടങ്ങുകള്‍ എല്ലാം പെട്ടെന്ന അവസാനിപ്പിച്ച് സുഖമായി കിടന്നുറങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള കാര്യങ്ങള്‍ പലതാണ്. കടുത്ത ക്ഷീണം കാരണമാണ് ആദ്യരാത്രിയില്‍ പലരും ലൈംഗികബന്ധത്തിനു മുതിരാതിരിക്കുന്നത്. ഈ തീരുമാനം ശരിയാണെങ്കിലും ഒരു മണിക്കൂര്‍ സംസാരിക്കാന്‍ പോലും കഴിയാത്തതിന്റെ കാരണം പലതാണ്. ക്ഷീണമാണ് ആദ്യരാത്രിയില്‍ വില്ലനായി തീരുന്നത്.

ക്ഷീണം ഉണ്ടാകാതിരിക്കാനുള്ള കുറുക്കുവഴികള്‍ ആരോഗ്യരംഗത്തുള്ളവര്‍ നിര്‍ദേശിക്കുന്നുണ്ട്. മദ്യപിക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനം. വൈന്‍ കുടിച്ചാലും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. വിവാഹദിവസം ഇരുവരും ഏറെ വെള്ളം കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തില്‍ നിര്‍ജലീകരണത്തിന് വഴിയൊരുക്കാതിരിക്കുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പഴച്ചാറുകളെ കൂടുതലായി ആശ്രയിക്കണം. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ രാത്രിയിലേക്ക് നീട്ടാതിരിക്കണം. അതിനൊപ്പം തന്നെ ദൂരയാത്രകള്‍ പരമാവധി ഉപേക്ഷിക്കുകയും വേണം. വ്യായാമം പതിവാക്കുന്നത് വഴി ശരീരത്തിന് ഉന്മേഷവും ഊര്‍ജവും നല്‍കും അതുവഴി ക്ഷീണം അകറ്റാനും സാധിക്കും.

ആദ്യരാത്രി സുന്ദരമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറച്ചു കാര്യങ്ങള്‍ക്ക് ചെറിയ പരിഗണനകള്‍ നല്‍കിയാല്‍ ജീവിതത്തിന്റെ സുന്ദരനിമിഷം തേനൂറുന്നതാകും.      
  

വെബ്ദുനിയ വായിക്കുക