തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ പലപ്പോഴും സ്വന്തം ആരോഗ്യത്തെ നാം മറക്കുന്നു. നമ്മുടെ നിലനിൽപ്പിന് വളരെ ആവശ്യമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ആരോഗ്യമില്ലാതെ പാതി ഉറക്കത്തിലുള്ളവർ എല്ലായിടത്തും തഴയപ്പെടുകയേ ഉള്ളു. ചെറുതെന്ന് നമ്മൾ കരുതുന്ന ചില പ്രവൃത്തികളാകാം ഭാവിയിൽ ആരോഗ്യത്തെ കൊല്ലുന്നത്. ദിവസത്തിൽ ഒരു തവണയെങ്കിലും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാനായൽ ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ എല്ലാവർക്കും സാധിക്കും. ആരോഗ്യം നശിക്കാൻ കാരണമാകുന്ന ചില പ്രവൃത്തികൾ എന്താണെന്ന് നോക്കാം.
ചുമലിൽ തൂങ്ങുന്ന കനമുള്ള ബാഗ്
നമ്മുടെ ചുമലുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം കനമുള്ള ബാഗ് ചുമക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കും. സ്കൂളിൽ പോകുന്ന സമയത്താണ് കൂടുതലായും കനമുള്ള ബാഗുകൾ തൂക്കുന്നത്. ഇങ്ങനെ കനമുള്ള ബാഗ് തൂക്കുന്നത് ഭാവിയിൽ ഒരുപാട് ശാരീരിക പ്രശ്നങ്ങൾ വരുന്നതിന് കാരണമാകും. ഇങ്ങനെയുള്ളവര്‍ക്ക് കാൽമുട്ടുകൾക്ക് വേദന, നടക്കുമ്പോൾ സഹിക്കാനാകാത്ത വേദന, നടുവേദന, കഴുത്ത് വേദന എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഏറെയാണ്.
ഉറക്കമില്ലായ്മ അല്ലെങ്കിൽ ശരിയല്ലാത്ത ഉറക്കരീതി
പുറംവേദനയാണ് പുത്തൻ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. അതിന്റെ പ്രധാനകാരണം ശരിയായ ഉറക്കം ലഭിക്കുന്നില്ല എന്നതാണ്. ഒരു ദിവസം എട്ടു മണിക്കുർ ഉറങ്ങണമെന്നാണ് ശാസ്ത്രം പറയുന്നത്. അതും ശരിയായ രീതിയിൽ, കമിഴ്ന്ന് കിടക്കുന്നതും തലയണ ഉപയോഗിക്കുന്നതും നടുവിന് പ്രശ്നമുണ്ടാക്കാൻ സാധ്യതയേറെയാണ്.