നമുക്ക് ചില ശീലങ്ങൾ ഉണ്ടാകും അത് മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പഴമക്കാർ പറയാറുണ്ട് ആഹാരം കഴിച്ചാൽ ശാരീരികാധ്വാനം പാടില്ല എന്നൊക്കെ. അതൊക്കെ പഴങ്കതകളല്ലെ എന്ന് പറഞ്ഞ് നാം തള്ളിക്കളയാറുമുണ്ട്. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം ചെയ്യാൻ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ട്. പണ്ടുള്ളവർ പറയുന്നതിലും കാര്യമുണ്ടെന്ന് നമുക്ക് മനസ്സിലാകും. ഇങ്ങനെ ആഹാരം കഴിച്ചതിന് ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണത്തിന് വേണ്ടിയാണിത്. ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കാനും പാടില്ല ഇത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാല്‍ ലൈംഗിക അവയവങ്ങളില്‍ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തെയും അതുവഴി ലൈംഗിക ബന്ധത്തേയും ബാധിക്കും.
ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. കൂടാതെ ആഹാരം കഴിച്ചതിന് ശേഷം ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്പ് ചെയ്യപ്പെടുകയും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. ഭക്ഷണത്തിന് ശേഷം കുളിക്കരുതെന്ന് പറയുന്നതിനും കാരണം ഇതൊക്കെ തന്നെയാണ്. ദഹനത്തെ ബാധിക്കാൻ ഇടയുള്ളതുകൊണ്ടാണ് ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കരുതെന്ന് പറയുന്നത്.