ചൂടുസമയത്ത് ക്രീമുകളും ഓയിലുകളും ഉപയോഗിക്കരുത്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഏപ്രില്‍ 2023 (19:00 IST)
ചൂടുസമയത്ത് ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക. ഇവ ചൂടുകുരു തടയില്ല എന്ന് മാത്രമല്ല, ചര്‍മ്മ സുഷിരങ്ങള്‍ അടയാനും ഇടയാക്കും. ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ദിവസം മൂന്ന് നാല് ഗ്ലാസ്സ് നാരങ്ങവെള്ളം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.
 
ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ദിവസം രണ്ടു തവണ ഓട്സ് പൊടിയിട്ട് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും സ്‌കിന്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇങ്ങനെയുള്ളപ്പോള്‍ വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍