മുളപ്പിച്ച പയറു വര്‍ഗങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കത്തിരിക്ക, ഞാവല്‍, മുന്തിരി, വാഴപ്പഴം, പപ്പായ, മാതളം എന്നിവ ആരോഗ്യത്തിനു നല്ലതാണ്. പച്ചനിറമുള്ള ഇലക്കറികള്‍ ദിവസവും കഴിക്കണം. ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങളാണ് ശരീരത്തിനു കൂടുതല്‍ നല്ലത്.
ചുവന്ന മാംസങ്ങള്‍ ഭക്ഷണ മെനുവില്‍ അമിതമായി ഉള്‍പ്പെടുത്തരുത്. ഒമേഗ ബി, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ മത്സ്യങ്ങള്‍ ധാരാളം കഴിക്കുക. ചൂട് കൂടുതല്‍ ആയതിനാല്‍ ചിക്കന്‍ കഴിക്കുന്നതിന് നിയന്ത്രണം വേണം. ചിക്കന്‍ ആവിയില്‍ വേവിച്ച് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക. ഭക്ഷണ സാധനങ്ങളില്‍ എണ്ണ, മധുരം, ഉപ്പ് എന്നിവ മിതമായ തോതില്‍ മാത്രം ചേര്‍ത്താല്‍ മതി.