മഴക്കാലത്ത് വയറിളക്കത്തിന് സാധ്യത, കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ജൂലൈ 2023 (11:47 IST)
ബാക്ടീരിയ-വൈറസ് അണുബാധകളാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍. ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കിയാലോ?
 
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
 
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍