ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ അമ്ലത കുറയ്ക്കാം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 2 മാര്‍ച്ച് 2025 (19:25 IST)
ശരീരത്തില്‍ അമ്പലത്തില്‍ കൂടുന്നത് പലതരത്തിലുള്ള ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാണമാകും. ശരീരത്തിലെ അമ്ലതത്തില്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതി. ഒട്ടുമിക്ക പച്ചക്കറികളിലും കുറവാണ്. പ്രത്യേകിച്ചും ബീന്‍സ്, കോളിഫ്‌ലവര്‍, ഇലക്കറികള്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. 
 
പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ ആണെങ്കില്‍ സിട്രസ് പഴങ്ങള്‍ അല്ലാത്ത തണ്ണിമത്തന്‍,ആപ്പിള്‍,നേന്ത്രപ്പഴം എന്നിവ കഴിക്കുന്നത് കുറക്കാന്‍ സഹായിക്കും. മാംസാഹാരങ്ങള്‍ ഗ്രില്‍ ചെയ്‌തോ, ബേക്ക് ചെയ്‌തോ, കറിവെച്ചോ കഴിക്കുന്നതാണ് നല്ലത്.  കടുപ്പം കൂടിയ ചായ, കാപ്പി, ശീതള പാനീയങ്ങള്‍ എരിവ്, മസാല ,പുലി എന്നിവ കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. കൂടാതെ ആഹാരത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും ഗ്യാസ് പുറന്തള്ളുന്നതിനും സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍