വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കൂ; ഗുണങ്ങൾ പലതാണ്!!

റെയ്‌നാ തോമസ്

ഞായര്‍, 5 ജനുവരി 2020 (17:37 IST)
രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് വെളുത്തുള്ളി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമത്രേ.ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.
 
കൂടാതെ അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമ പരിഹാരമാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. വെളുത്തുള്ളിയുടെ ഈ സവിശേഷതയാണ് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നത്.
 
വെറും വയറ്റിലെ വെളുത്തുള്ളി പ്രയോഗം കരൾ, ബ്ലാഡർ എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഹൈപ്പർ ടെൻഷൻ തടയാനും വെളുത്തുള്ളിയാണ് ബെസ്റ്റ്. ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാൻ സാധിക്കും. പല ഫംഗസുകളെയും വൈറസുകളെയും ബാക്റ്റീരിയകളെയും പ്രതിരോധിക്കാൻ കഴിയുമെന്നതിനാലാണ് വെളുത്തുള്ളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത്. വിരശല്യത്തിനുള്ള പ്രധാന പരിഹാര മാർഗ്ഗങ്ങളിലൊന്നാണ് വെളുത്തുള്ളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍