പ്രമേഹ ലക്ഷണങ്ങള്‍ രാത്രിയില്‍ തീവ്രമായി രൂപം പ്രാപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഏഴുലക്ഷണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അതിലാദ്യത്തേത് ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതാണ്. അമിതമായ പഞ്ചസാര മൂത്രത്തിലൂടെയാണ് ശരീരം പുറം തള്ളുന്നത്. രാത്രിയില്‍ വൃക്കകള്‍ പ്രവര്‍ത്തനം ചെറുതായി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി മൂത്രം കൂടുകയും ചെയ്യും. രാത്രി എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ പോകുന്നതിലൂടെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഷുഗര്‍ പരിശോധിക്കേണ്ടതാണ്. മറ്റൊന്ന് രാത്രിയിലെ ഇടക്കിടെയുള്ള ദാഹമാണ്. ധാരാളം മൂത്രം പോകുന്നതുകൊണ്ടാണ് ദാഹം ഉണ്ടാകുന്നത്. ഇതും മറ്റൊരു ലക്ഷണമാണ്.