എന്താണ് ഇക്കിള്‍, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഒക്‌ടോബര്‍ 2024 (20:40 IST)
ഒരുതവണയെങ്കിലും ഇക്കിള്‍ ഉണ്ടാകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇക്കിള്‍ ഉണ്ടാകുമ്പോള്‍ വേഗം മാറുന്നതിനായി പലരും പല രീതികളും പരീക്ഷിക്കാറുണ്ട്. അതില്‍ ഒന്നാണ് പഞ്ചസാര കഴിക്കുക അല്ലെങ്കില്‍ ശ്വാസം പിടിച്ചു വയ്ക്കുക വെള്ളം കുടിക്കുക എന്നിവ. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ പലര്‍ക്കും അറിയില്ല. നമ്മുടെ ശ്വസന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന് കാരണം ഡയഫ്രമാണ്. ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോഴാണ് ഇക്കിള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ പലരിലും പല സമയം വരെ നീണ്ടുനില്‍ക്കാറുണ്ട്. സാധാരണയായി പെട്ടെന്ന് തന്നെ മാറിനില്‍ക്കലാണ് പലര്‍ക്കും വരുന്നത്. 
 
ഇത്തിരി മാറുന്നതിനു വേണ്ടി ശാസ്ത്രീയമായി ചെയ്യേണ്ടത് നമ്മുടെ വേഗസ് നെര്‍വിനെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിച്ചു വിടുകയോ ചെയ്യുകയാണ് ചെയ്യുന്നത്. അതിനാണ് പഞ്ചസാര കഴിക്കുന്നത് പഞ്ചസാര തൊണ്ടയിലേക്ക് ഇറങ്ങുമ്പോള്‍ വേഗം ശ്രദ്ധ അങ്ങോട്ടേക്ക് മാറുന്നു. അങ്ങനെ ഇക്കിള്‍ മാറുന്നു. മറ്റൊരു വഴി എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് അളവ് കൂട്ടുക എന്നതാണ് അതിനാണ് നമ്മള്‍ മൂക്കും വായും പൊത്തിപ്പിടിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്രദ്ധ അതിലേക്ക് മാറുന്നു. അതുപോലെതന്നെയാണ് വെള്ളം കുടിക്കുമ്പോഴും സംഭവിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍