ഒരുദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം ഏതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 മെയ് 2023 (17:04 IST)
ഒരു ദിവസം കഴിക്കുന്നതില്‍ ഏറ്റവും പ്രധാനമായ ഭക്ഷണം പ്രഭാത ഭക്ഷണം തന്നെയാണ്. രാവിലെ കഴിക്കുന്ന ആഹാരം നമ്മെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നു. അതുപോലെതന്നെ നല്ല രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും അളവ് കുറച്ചു കഴിക്കാന്‍ സാധിക്കും. പ്രധാനമായും വളരുന്ന കുട്ടികളിലാണ് പ്രാതലിന് കൂടുതല്‍ പ്രാധാന്യം. സ്‌കൂളുകളിലും മറ്റു പോകുന്ന കുട്ടികള്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം.
 
ഇത് അവരെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണം കഴിക്കാത്തവരില്‍ വയറുവേദന, ഗ്യാസ്ട്രബിള്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍