ചോറിന് പകരം ചപ്പാത്തി? നല്ലതാണോ ഈ ശീലം?

തിങ്കള്‍, 9 ജൂലൈ 2018 (14:01 IST)
മലയാളികളിൽ കൂടുതൽ പേരും മൂന്ന് നേരവും അരിയാഹാരം കഴിച്ചിരുന്നവരാണ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തടികൂടുന്നെന്ന കാര്യം പറഞ്ഞ പലരും 'ചോറ്' ഒരുനേരത്തേക്ക് മാത്രമായി കുറച്ചു. ചോറിന് പകരം ചപ്പാത്തിയും മറ്റും കഴിക്കാനും തുടങ്ങി. പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം ഇങ്ങനെ നീളുന്നു 'ചോറി'നുള്ള ദോഷങ്ങൾ. ഇതിലൊക്കെ വാസ്‌തവമുണ്ടോ? ആർക്കും സത്യം അറിയില്ലെങ്കിലും 'ചോറ്' എല്ലാവർക്കും വില്ലൻ തന്നെയാണ്.
 
പ്രധാനമായും കേൾക്കുന്നത് രാത്രി ചോറ് കഴിച്ചാൽ തടി കൂടുമെന്നാണ്. എന്നാൽ അതിന്റെ വാസ്‌തവം ഇതാണ്. അരിയാഹാരം പെട്ടെന്ന് ദഹിക്കും ഒപ്പം സുന്ദരമായ ഉറക്കവും നൽകും. അരി ലെപ്റ്റിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിൻ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.  
 
വാത–പിത്ത–കഫ ദോഷങ്ങൾക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുർവേദം പറയുന്നത്. അരിയിൽ ഗ്ലൂട്ടൻ ഉണ്ട് എന്നതാണ് ഒരു ആക്ഷേപം. എന്നാൽ വാസ്തവമോ അരി ഗ്ലൂട്ടൻ ഫ്രീ ആണ് എന്നതാണ്. ഗ്ലൂട്ടൻ അടങ്ങിയിട്ടേയില്ല. ഗ്ലൂട്ടൻ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ അങ്ങനെ ആഗ്രഹിക്കുന്നവർ അരിഭക്ഷണം ഒഴിവാക്കുകയാണ്. എന്നാൽ സത്യം ഇതാണ്. 
 
വണ്ണം വയ്‌ക്കാൻ ചോറ് കൂടുതൽ കഴിച്ചിട്ടോ മെലിയാൻ ചോറ് കുറവ് കഴിച്ചിട്ടോ ഒരു പ്രയോജനവുമില്ല എന്നതാണ് വാസ്‌തവം. ചോറുണ്ടാൽ വണ്ണം കൂടില്ല. ചില ഡയറ്റ് പ്ലാനുകളിൽ അമിതമായി അരി ആഹാരം ഉപയോഗിക്കുന്നില്ല എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം ഉണ്ടാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍