അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഓഗസ്റ്റ് 2021 (12:14 IST)
അസിഡിറ്റിയുടെ ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും ശരിയായ ധാരണകളില്ല. ചിലര്‍ ഇതിനെ ഹൃദയത്തിന്റെ പ്രശ്‌നങ്ങളായിട്ടൊക്കെ കരുതാറുണ്ട്. നമ്മുടെ ശരീരത്തില്‍ ഭക്ഷണം ദഹിക്കാന്‍ ആസിഡുകള്‍ ആവശ്യമാണ്. എന്നാല്‍ ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ അമിത ഉല്‍പാദനമാണ് അസിഡിറ്റിയിലേക്ക് നയിക്കുന്നത്. ഇതുമൂലം വയറിനു താഴെ അനുഭവപ്പെടുന്ന അസ്വസ്ഥതയെ നെഞ്ചെരിച്ചില്‍ എന്നാണ് പറയുന്നത്. 
 
പലതരം ലക്ഷണങ്ങളാണ് അസിഡിറ്റി കാണിക്കുന്നത്. ദഹനക്കേട്, വായ്‌നാറ്റം, ഓക്കാനം, വയറിലെ ഭാരം, മലബന്ധം എന്നിവയൊക്കെ അസിഡിറ്റിയുടെ ലക്ഷണങ്ങളായി പരിഗണിക്കാം. എരിവും മസാലകളും അടങ്ങിയ ഭക്ഷണവും ശീതളപാനിയങ്ങളും അസിഡിറ്റിയിലേക്ക് നയിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍